കണ്ണൂർ: രാജ്യം നേരിടുന്നത് അതീവ ഗുരുതര സാഹചര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനം ഏതു രീതിയിൽ സജ്ജമാകണമെന്ന കാര്യത്തിൽ മന്ത്രിസഭ യോഗം ചേർന്നു തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ വാർഷിക ആഘോഷങ്ങൾ തുടരുന്നതിലടക്കം തീരുമാനമെടുത്തേക്കുമെന്നാണു സൂചന.