കോട്ടയത്ത് പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ വാഹനമിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു.


കോട്ടയം: കോട്ടയത്ത് പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ വാഹനമിടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു.

 

 അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസിന്റെയും മെരിയ ജോസഫിന്റെയും ഏക മകൾ ദേവപ്രിയയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം.

 

 വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക് അപ് വാൻ തിരിച്ചിടുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്. കുട്ടിയുടെ പിതാവ് വാഹനം എടുത്തപ്പോൾ കുട്ടി വാഹനത്തിനരികിലേക്ക് ഓടിയെത്തുകയായിരുന്നു.

 

 അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടനെ തന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആണ് മരണം സംഭവിച്ചത്. സംസ്കാരം നാളെ  രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.