കോട്ടയത്തെ നടുക്കി അരുംകൊല! കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ, മുഖത്ത് കോടാലിക്ക് വെട്ടി മുഖം വികൃതമാക്കി.


കോട്ടയം: കോട്ടയത്തെ നടുക്കി അരുംകൊല.  കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ. തിരുവാതിൽക്കലിൽ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്.

 

 കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയാണ് വിജയകുമാർ. വീടിനുള്ളിൽ രണ്ടു മുറികളിലായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മുഖത്ത് കോടാലിക്ക് വെട്ടി മുഖം വികൃതമാക്കിയിട്ടുണ്ട്. കൃത്യം നടത്താൻ ഉപയോഗിച്ച കോടാലി പൊലീസ് കണ്ടെത്തി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി അമിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻപ് ഇവിടെ വീട്ടുജോലിക്ക് നിന്നിരുന്നു. ഇയാളെ മോഷണക്കുറ്റത്തിന്റെ പേരിൽ വിജയകുമാർ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ പകയാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിനു പിന്നിൽ ഒന്നിലധികം പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൊലയ്ക്കു ഉപയോഗിച്ച കോടാലിയും വീടിനുള്ളിലെ സി സി ടി വി ദൃശ്യങ്ങളടങ്ങിയ ഡി വി ആറും പ്രതി മാറ്റിയിരുന്നു. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വർഷങ്ങൾക്ക് മുൻപ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. സംഭവ സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.