മണിമല: ഏറെ സ്നേഹിച്ച കൂട്ടുകാരെയും അധ്യാപകരെയും തന്റെ വിദ്യാലയവും ഒരിക്കൽ കൂടി കാണാൻ അലീന എത്തി. തന്നെ സ്നേഹിച്ചവരോടും താൻ സ്നേഹിച്ചവരോടും അന്ത്യയാത്ര പറഞ്ഞു പുചിരിച്ച മുഖവുമായി അവൾ മടങ്ങി.
കഴിഞ്ഞ ദിവസമാണ് മഞ്ഞപ്പിത്തത്തെ തുടർന്നുണ്ടായ അണുബാധയിൽ കരൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണിമല എട്ടാംമൈൽ വയലിൽ ജോമോൻ്റെ മകൾ അലീന ചെറിയാൻ (15) മരിച്ചത്. അണുബാധയിൽ കരൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് മരണം അലീനയെ കവർന്നെടുത്തത്. മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷയെഴുതി റിസൾട്ടിന് കാത്തിരിക്കുകയായിരുന്നു അലീന. കരൾ പൂർണ്ണമായും പ്രവർത്തനരഹിതമായതിനെ തുടർന്ന് കോമ സ്റ്റേജിലേക്ക് നീങ്ങുന്ന സാഹചര്യമായിരുന്നു. ഇതിനായി നാടൊരുമിച്ചു സഹായഹസ്തമൊരുക്കാൻ ആരംഭിച്ചിരുന്നു ഇതിനിടെയാണ് മരണം അലീനയെ കവർന്നെടുത്തത്. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പെരുംകവ് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ നടക്കും.