കോട്ടയം: നാട്ടിൽ നിന്ന് മക്കളെ കാണാനായി ബ്രിട്ടനിലെത്തിയ കോട്ടയം സ്വദേശിനിയായ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം മണർകാട് മാലം സ്വദേശി കല്ലടിയിൽ രാജുവിന്റെ ഭാര്യ ജാൻസി രാജു (60) ആണ് മരിച്ചത്. മകനും കുടുംബത്തിനുമൊപ്പം ഓൾഡ്ഹാം സിറ്റി സെന്ററിൽ ഷോപ്പിങ്ങ് നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മകൻ ടിബിൻ രാജുവിനെയും കുടുംബത്തെയും കാണാനായി സന്ദർശക വീസയിൽ രണ്ടാഴ്ച മുൻപാണ് ജാൻസി ബ്രിട്ടനിൽ എത്തിയത്. പാരാമെഡിക്കൽ സംഘത്തിന്റെ വൈദ്യസഹായവും ആംബുലൻസ് സംഘമെത്തി സിപിആർ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും.
നാട്ടിൽ നിന്ന് മക്കളെ കാണാനായി ബ്രിട്ടനിലെത്തി, കോട്ടയം സ്വദേശിനി ഷോപ്പിങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു.