ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.


കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശു വികസന ഓഫീസ് കോട്ടയത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.

 

 കോട്ടയം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിച്ചു. പരിപാടിയിൽ വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച വനിതകളെ ആദരിച്ചു. തുടര്‍ന്ന് ബോധവൽക്കരണ ക്ലാസുകളും കോട്ടയം ജില്ലാ പോലീസ് സെല്‍ഫ് ഡിഫന്‍സ് ടീമിന്‍റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സ്വയരക്ഷാ പരിശീലനവും നല്‍കി. ചടങ്ങില്‍. നിര്‍മ്മല ജിമ്മി (ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ), ബിന്‍സി സെബാസ്റ്റ്യന്‍ (മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ കോട്ടയം), റ്റിജു റെയ്ച്ചല്‍ തോമസ്‌ (ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു.