ആശവർക്കാർമാർക്ക്‌ അവരുടെ ന്യായമായ അനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാവണം: എം വി ഗോപകുമാർ.


പൊൻകുന്നം: ആശവർക്കർമാർക്ക്‌ അവരുടെ ആവശ്യങ്ങൾ മനസിലാക്കി അവർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാവണം എന്ന് ബിജെപി മുൻ ആലപ്പുഴ ജില്ലാ അധ്യക്ഷൻ എം വി ഗോപകുമാർ പറഞ്ഞു.

 

 കേരളത്തിൽ പ്രതിപക്ഷമാണെന്ന് പറയുന്ന യുഡിഫ് സത്യത്തിൽ ആ സ്ഥാനം അർഹിക്കുന്നില്ലയെന്നും ആശവർക്കർ മാർക്ക്‌ വേണ്ടി പൂർണ പിന്തുണ നൽകി കൂടെ നിൽക്കുന്ന യഥാർത്ഥ പ്രതിപക്ഷം ബിജെപി ആണെന്നും അദ്ദേഹം പറഞ്ഞു. പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ മുന്നിൽ ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലയുടെ നേതൃത്വത്തിൽ ആശ വർക്കർമാർക് പിന്തുണ്ണ അർപ്പിച്ചുള്ള പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോപകുമാർ. ബിജെപി കോട്ടയം ഈസ്റ്റ്‌ ജില്ലാ അധ്യക്ഷൻ റോയ് ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല പ്രസിഡന്റ്‌ എൻ ഹരി, സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോൻ, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. നോബിൾ മാത്യു, മേഖല വൈസ് പ്രസിഡന്റ്‌ വി എൻ മനോജ്‌, ജില്ലാ വൈസ് പ്രസിഡന്റ്‌ മിനാർവ മോഹൻ, ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, ലാൽ കൃഷ്ണ,സോബിൻ ലാൽ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ ഷോൺ ജോർജ്, ജില്ലാ സെൽ കോഡിനേറ്റർ കെ ആർ സോജി തുടങ്ങിയ നേതാക്കൾ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ്മാരായ വിനീഷ് വിജയനാഥ്‌,ഐ ജി ശ്രീജിത്ത്‌, ടി എസ് വിമൽ കുമാർ, ജോ ജിയോ ജോസഫ്, സി ജി ഗോപകുമാർ, ടിന്റു മനോജ്‌, അഡ്വ വൈശാഖ് എസ് നായർ, രതീഷ് ചെങ്കിലാത്ത് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.