കോട്ടയം: കോട്ടയം മണർകാട് നാലുമണിക്കാറ്റ് ഭക്ഷണശാല നടത്തിപ്പുകാരായ സ്ത്രീകൾക്ക് പാചക പരിശീലനം നൽകി പഴയിടം മോഹനൻ നമ്പൂതിരി.
ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബായി നവീകരിക്കുന്ന നാലുമണിക്കാറ്റിലെ 12 ഭക്ഷണ സ്റ്റാളുകളിലെ 24 സ്ത്രീകൾക്ക് ആണ് പരിശീലനം നൽകിയത്. വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമായ 36 -ലധികം പലഹാരങ്ങളാണ് നാലു മണിക്കാറ്റിൽ ഇനി ലഭിക്കുക. പകൽ 11 മുതമുതൽ രാത്രി എട്ടുവരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുക. 2024 ൽ കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് പദ്ധതിക്ക് അനുമതി ലഭിച്ചു. രുചികരമായ ഗുണമേന്മയുള്ള ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തിനായാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വനിതകൾക്ക് പരിശീലനം നൽകിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഭക്ഷ്യ സ്റ്റാളുകളുടെ പ്രവർത്തനം ആരംഭിക്കും.