കോട്ടയം: കോട്ടയം സ്വദേശിനിയായ ബിരുദ വിദ്യാര്‍ഥിനിയെ പെരുമ്പാവൂരിൽ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പെരുമ്പാവൂര്‍ കുറുപ്പംപടി വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജിലെ മൂന്നാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനിയും കോട്ടയം പാറമ്പുഴ സ്വദേശിനിയുമായ അനീറ്റ ബിനോയി(21) ആണ് ലേഡീസ് ഹോസ്റ്റല്‍ മുറിയിലെ ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.