കടുത്തുരുത്തി: കോട്ടയത്ത് വിവാഹത്തിന് ശേഷം യുവതിയെ പറ്റിച്ച് യുവാവ് വിദേശത്തേക്ക് കടന്നതായി പരാതി. കടുത്തുരുത്തി സ്വദേശിനിയായ യുവതിയും കുടുംബവുമാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാസം 23 നാണ് റാന്നി സ്വദേശിയായ യുവാവും കടുത്തുരുത്തി സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. തുടർന്ന് പിറ്റേ ദിവസം യുവതിയെ കടുത്തുരുത്തിയിലെ വീട്ടിൽ കൊണ്ട് പോയി വിട്ട ശേഷം വിദേശത്തേക്ക് മടങ്ങുകയായിരുന്നു എന്നാണു പരാതിയിൽ പറയുന്നത്. യുവാവ് സ്വർണം കൈക്കലാക്കിയെന്നും ദ ഡേറ്റ് ഷൂട്ടിനായി കുമരകത്തെത്തിച്ച് ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും യുവാവിനെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കു എന്നും പോലീസ് പറഞ്ഞു.