ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിന് സമാപനം കുറിച്ച് ശബരിമല നട തിങ്കളാഴ്ച അടയ്ക്കും. തീർത്ഥാടകർക്ക് ഞായറാഴ്ച രാത്രി 10 മണി വരെ മാത്രമാണ് ദർശനത്തിനു അനുമതിയുള്ളത്. ഞായറാഴ്ച വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തിവിടുന്നത്. അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും. തിങ്കളാഴ്ച പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനത്തിനു അനുമതിയുള്ളത്. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.