കോട്ടയം: കോട്ടയം കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ഏറെ വിജയകരമായി നടത്തിവരുന്ന കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ പുത്തൻ ചുവടുവെപ്പായ കുടുംബശ്രീ കേരള ചിക്കൻ ഫ്രോസൺ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്. വിപണന ഉദ്ഘാടനം കുമരകം സിഡിഎസ് വാർഷിക ചടങ്ങിൽ വെച്ച് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബുവിന് നൽകി നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ,പഞ്ചായത്ത് അംഗങ്ങൾ , സിഡിഎസ് ചെയർപേഴ്സൺ കുടുംബശ്രീ മൃഗസംരക്ഷണം ജില്ലാ പ്രോഗ്രാം മാനേജർ ശ്രുതി സി എസ് ,ജില്ലാ മിഷൻ സ്റ്റാഫ് ,കോട്ടയം ജില്ലയിലെ കേരള ചിക്കൻ സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു. ജില്ല മുഴുവൻ പദ്ധതി വ്യാപകമായി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതായി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു. ഇറച്ചിക്കോഴി വിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ.