കോട്ടയം വൈക്കം തോട്ടകത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്.


വൈക്കം: കോട്ടയം വൈക്കം തോട്ടകത്ത്  ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രകരായ കുടവെച്ചൂർ സ്വദേശി പ്രീതാ ഭവനിൽ നിധീഷ് (35 )പൂച്ചാക്കൽ സ്വദേശി ചാവത്തറ വീട്ടിൽ അക്ഷയ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന തോട്ടകം സ്വദേശി ഇല്ലിത്തറ വീട്ടിൽ ആദിദേവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശിയുടെ കാർ വൈക്കത്ത് നിന്നും വെച്ചൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. കാർ യാത്രക്കാരന് പരിക്കില്ല.