വൃശ്ചിക പുലരിയിൽ ഭക്തിസാന്ദ്രമായി വൈക്കത്തഷ്ടമി, അഷ്ടമി ആഘോഷങ്ങളിൽ വൈക്കം.


വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെഅഷ്ടമി ഉത്സവത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തരാണ് വൃശ്ചിക പുലരിയിൽ രാവിലെ തന്നെ ദർശനത്തിനായി എത്തിയത്. രാവിലെ മുതൽ വലിയ ഭക്തജന തിരക്കാണ്. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത്. പാർവതീ സമേതനായി സാക്ഷാൽ മഹാദേവൻ വ്യഘ്രപാദ മഹർഷിക്ക് ദർശനം നൽകിയ ദിവസമാണ് ഇന്ന്. വൈക്കത്തഷ്ടമി ദിവസം വൈക്കത്തപ്പനെ തൊഴുതാൽ ദുഃഖമോചനം നല്കി അഭീഷ്ടകാര്യസിദ്ധി വരം ലഭിക്കുമെന്നാണ് വിശ്വാസം. സ്വര്ണപ്രഭാമണ്ഡലം ചാര്ത്തി സ്വര്ണഅങ്കി, സ്വര്ണ ചന്ദ്രക്കല, സ്വര്ണ പുഷ്പങ്ങള്, മാലകള്, ഉതിരബന്ധം എന്നിവ കൊണ്ട് അലങ്കരിച്ച വൈക്കത്തപ്പന്റെ മംഗളരൂപം കാണുവാന് വേണ്ടിയാണ് നാനാദിക്കിൽ നിന്നും ഭക്തർ എത്തുന്നത്. അഷ്ടമിദര്ശനം കഴിഞ്ഞ് ക്ഷേത്രത്തില് കാത്തിരുന്ന് രാത്രിയിലെ അഷ്ടമിവിളക്കു തൊഴുതാല് ശതകോടി പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.