കോട്ടയം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണത്തിൽ കോട്ടയം സ്വദേശിനികളായ 2 പേരുൾപ്പടെ 3 സഹപാഠികൾ റിമാന്റില്‍. ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാം നിലയിൽ നിന്ന് വീണുമരിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സഹപാഠികളായ പത്തനാപുരം സ്വദേശിനി അലീന, ചങ്ങനാശേരി സ്വദേശി അക്ഷിത, കോട്ടയം സ്വദേശിനി അഞ്ജന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂവരെയും റിമാന്റ് ചെയ്തു. മൂവരെയും അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി. 14 ദിവസത്തേക്കാണ് റിമാന്റ്. ചുട്ടിപ്പാറ എസ്.എസ്.ഇ നഴ്‌സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയായിരുന്ന അമ്മു സജീവ് നവംബർ 15-നാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. അമ്മു ജീവനൊടുക്കിയെന്നാണ് കോളേജിൽ നിന്നും വിവരം ലഭിച്ചത്. എന്നാൽ അമ്മു ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു കുടുംബം. അമ്മുവിനെ മാനസികമായി തളർത്തിയത് ഇവരാണെന്നും വിദ്യാർത്ഥിനികളെ പിടികൂടി ചോദ്യം ചെയ്യണമെന്നും കുടുംബം പറഞ്ഞു. ഈ സാഹചര്യത്തിലാണ് സഹപാഠികളെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം അയിരൂര്‍പാറ രാമപുരത്തുപൊയ്ക ശിവം വീട്ടില്‍ സജീവ്, രാധാമണി ദമ്പതികളുടെ മകള്‍ അമ്മു എസ് സജീവ് നാലാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൂവരുടെയും പേരില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ മൂന്നു സഹപാഠികള്‍ക്കും കോളേജിനും ഹോസ്റ്റലിനും അമ്മുവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബം പറയുന്നത്.