കോട്ടയം: അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിച്ചു കണ്ണ് നനയിച്ചു സവാള വില കുതിച്ചുയരുന്നു. ചില്ലറ വിൽപ്പന വില കിലോയ്ക്ക് 90 രൂപയിലെത്തി. കനത്ത മഴയെ തുടര്‍ന്ന് പാടങ്ങളിൽ വെള്ളം കയറിയതും വിളവെടുപ്പ് കുറഞ്ഞതുമാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒപ്പം ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിലെ മാർക്കറ്റ് ഒരാഴ്ചയോളം അവധിയായതും വില ഉയരാൻ കാരണമായിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിലാണ് സവാള വില കുതിച്ചു കയറിയത്. ഇടക്കാലത്ത് വില കയറിയ സവാള വീണ്ടും വില കുറഞ്ഞിരുന്നു.