ജില്ലയിലെ ശബരിമലയിലേക്കുള്ള പ്രധാന റോഡുകളുടെ അപകടസാധ്യതാ മേഖലകൾ മനസ്സിലാക്കാൻ ക്യുആർ കോഡ് ഒരുക്കി കോട്ടയം ജില്ലാ പോലീസ്, വിവിധ ഭാഷകളിൽ വീഡിയോകളും ചിത്


കോട്ടയം: ജില്ലയിലെ ശബരിമലയിലേക്കുള്ള പ്രധാന റോഡുകളുടെ അപകടസാധ്യതാ മേഖലകൾ മനസ്സിലാക്കാൻ ക്യുആർ കോഡ് ഒരുക്കി കോട്ടയം ജില്ലാ പോലീസ്. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശ പ്രകാരമാണു ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ക്യുആർ കോഡ് ഒരുക്കിയത്. ഇത് സ്കാൻ ചെയ്‌താൽ ശബരിമലയിലേക്കുള്ള പ്രധാന റോഡുകളുടെ അപകടസാധ്യതാ മേഖലകൾ വിവിധ ഭാഷകളിൽ വീഡിയോയാണ് ചിത്രങ്ങളാണ് മനസ്സിലാക്കാൻ സാധിക്കും. കോട്ടയം പോലീസ് ക്ലബ്ബിൽ ക്യുആർ കോഡ് സ്കാനറിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലയിൽ സമാനതകളില്ലാത്ത രീതിയിലുള്ള തയാറെടുപ്പുകൾ ഇതിനോടകം തന്നെ പൂർത്തിയാക്കി എന്ന് മന്ത്രി പറഞ്ഞു. പരിചയമില്ലാത്ത ഡ്രൈവർമാർക്ക് ഈ ഷോർട് വിഡിയോയിലൂടെ കൃത്യമായി വഴി പരിചയപ്പെടാനും അതിലെ അപകടസാധ്യത മനസിലാക്കാനും ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ സാധിക്കും.