എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്, 2 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


എരുമേലി: എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്. എരുമേലി ശബരിമല പാതയിൽ കണമല അട്ടിവളവിൽ ആണ് അപകടം ഉണ്ടായത്. എരുമേലിയിൽ നിന്നും ശബരിമലയിലേക്ക് പോകുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സ് നിയന്ത്രണംവിട്ടു റോഡരികിലെ മൺതിട്ടയിലിടിച്ചു റോഡിൽ മറിയുകയായിരുന്നു. ബസിൽ 5 കുട്ടികളടക്കം 22 പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ  2 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 8 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് നാമക്കൽ സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. റോഡിൽ മറിഞ്ഞ വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി. അപകടത്തെ തുടർന്ന് എരുമേലി ശബരിമല പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.