കോട്ടയം: കെ-റെയിലിനു കേന്ദ്രത്തിന്റെ പച്ചക്കൊടി വീശി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തടസ്സങ്ങൾ പരിഹരിച്ചാൽ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്ന വേളയിലാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡൽഹിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കെ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പദ്ധതി വൈകാൻ കാരണമെന്നും സർക്കാർ വിശദീകരിക്കുന്നു. ഈ വേളയിലാണ് കെ റെയിലിനെ പിന്തുണച്ചുകൊണ്ട് റെയിൽവേ മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാറാണ് പദ്ധതിക്ക് തടസമെന്നും സംസ്ഥാന സർക്കാർ ആരോപിച്ചിരുന്നു. ഇതിനിടെയാണ് പദ്ധതിയെ പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി തന്നെ രംഗത്തെത്തുന്നത്.