എരുമേലിയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന 3 സ്ഥാപനങ്ങൾക്ക് നോട്ടീസ്.


എരുമേലി: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന 3 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയുടെ നേതൃത്വത്തിൽ എരുമേലി ടൗൺ, കൊരട്ടി, പേരൂർത്തോട്, കണമല, മുക്കൂട്ടുതറ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഭക്ഷണസാധനങ്ങൾ വിതരണവും കൈകാര്യവും ചെയ്യുന്ന 28 കച്ചവട സ്ഥാപനങ്ങളിൽ വകുപ്പ് പരിശോധന നടത്തി. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന 3 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് കാർഡ് എല്ലാ തൊഴിലാളികളും എടുക്കണമെന്ന് ഹെൽത്ത് ഇൻസ്പെക്റ്റർ അറിയിച്ചു. ഖര-ദ്രവ മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമാക്കണമെന്നും കുടിവെള്ള പരിശോധനകൾ നടത്തി റിപ്പോർട്ട് പ്രദർശിപ്പിക്കണമെന്നും അറിയിച്ചു. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് ശർമ്മ, നിഷ മോൾ എ.എൻ, സജിത് എസ്,ജിതിൻ കെ, ആഷ്ന എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.