കോട്ടയം: കൂടുതൽ കാലം ജീവിച്ചിരുന്നെങ്കിൽ ഗണിതശാസ്ത്ര മേഖലയിൽ ഒരുപാട് സംഭാവനകൾ നൽകാൻ ശ്രീനിവാസ രാമാനുജനു കഴിഞ്ഞേനെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സർക്കാരിൻറെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഒന്നാം ഘട്ട അടിസ്ഥാന സൗകര്യ വികസന പ്രവർത്തികളുടെ ഉദ്ഘാടനം പാമ്പാടിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 40 കോടിയുടെ പദ്ധതിയിൽ 1.5 കോടിയുടെ പദ്ധതിയാണ് ആദ്യ ഘട്ടത്തിൽ പൂർത്തീകരിച്ചത്. തമിഴ്നാട്ടിലെ ഒരു നിർധന കുടുംബത്തിൽ ജനിച്ച് ജീവിത സാഹചര്യങ്ങളോട് പൊരുതി അത്യാധ്വാനം ചെയ്തു ലോക പ്രശസ്തനായി മാറിയ ശ്രീനിവാസ രാമാനുജന്റെ നാമധേയത്തിലുള്ള ഈ സ്ഥാപനം നമ്മുടെ നാടിന്റെ ശാസ്ത്ര സാങ്കേതിക മേഖലക്ക് മുതൽക്കൂട്ടാകും. 2885 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട് ഈ കെട്ടിടത്തിന്. സെമിനാറുകൾ, കോൺഫറൻസുകൾ, കൂടാതെ സൈദ്ധാന്തിക, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ നടത്തുവാൻ ഉതകുന്ന രീതിയിലാണ് പുതിയ കെട്ടിടം തയ്യാറാക്കിയിട്ടുള്ളത്. ഫാർമസ്യുട്ടിക്കൽ വ്യവസായത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റിതീർക്കാനാണ് നാം ഒരുങ്ങുന്നത് മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ശാസ്ത്ര ഗവേഷണത്തെ പരിപോഷിപ്പിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ്് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ സ്വാഗതം ആശംസിച്ചു. എം.പി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കെ.എസ്.സി.എസ്.ടി.ഇ. മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു, പാമ്പാടി ബ്‌ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ, പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, കാപ്‌കോസ് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണൻ, എം.ജി. സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ. റജി സഖറിയ, എസ്.ആർ.ഐ.ബി.എസ്. ഡയറക്ടർ പ്രൊഫ. സി.എച്ച്. സുരേഷ് എന്നിവർ പ്രസംഗിച്ചു. എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രെഫ. സി.ടി. അരവിന്ദ്കുമാർ, മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് എം.സി. ദത്തൻ, ശാസ്ത്രസാങ്കേതികവകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു സി. വർഗീസ്, ഐ.ഐ.എം.സി. റീജണൽ ഡയറക്ടർ പ്രൊഫ. എസ്. അനിൽകുമാർ വടവാതൂർ, കെ.എസ്.സി.എസ്.ടി.ഇ.-സി.ഡബ്ല്യൂ.ആർ.ഡി.എം. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി.സാമുവൽ, കെ.എസ്.സി.എസ്.ടി.ഇ.-നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യൂ, കെ.എസ്.സി.എസ്.ടി.ഇ.-കെ.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ, കെ.എസ്.സി.എസ്.ടി.ഇ.-ഐ.സി.സി.എസ്. ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ, കെ.എസ്.സി.എസ്.ടി.ഇ.-കെസോം ഡയറക്ടർ പ്രൊഫ. പി.കെ. രത്‌നകുമാർ, കെ.എസ്.സി.എസ്.ടി.ഇ.-എം.ബി.ജി.ഐ.പി.എസ്. ഡയറക്ടർ ഡോ.എൻ.എസ്. പ്രദീപ്, ആർ.ഐ.ടി. പ്രിൻസിപ്പൽ ഡോ.എ. പ്രിൻസ്, ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ.എസ്. സാബു, പാമ്പാടി ഗ്രാമപഞ്ചായത്ത് വൈസ്് പ്രസിഡന്റ് പി. ഹരികുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജിനു എം.സ്‌കറിയ, ടി.കെ. അനീഷ്‌മോൻ, സുജാതാ ശശീന്ദ്രൻ, ഏലിയാമ്മ ആന്റണി, സെബാസ്റ്റിയൻ ജോസഫ്, ഷേരളി തര്യൻ, പി.എസ്. ഉഷാകുമാരി, പി.വി. അനീഷ്, പി.എസ്. ശശികല, മേരിക്കുട്ടി മർക്കോസ്, സുനിതാ ദീപു, എ.കെ. തങ്കപ്പൻ, സാബു എം. ഏബ്രഹാം, അച്ചാമ്മ തോമസ്, ടി.എൻ. സന്ധ്യാമോൾ, കുര്യൻ, ആശാ സണ്ണി, രാജി ഏബ്രഹാം, വെള്ളൂർ സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് കെ. ഏബ്രഹാം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.എസ്. റെജി, ഏബ്രഹാം ഫിലിപ്പ്, കെ.ആർ. ഗോപകുമാർ, ജെയിംസ് തോമസ്, അഡ്വ.കെ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.