മുണ്ടക്കയം: ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ ഇന്നലെ ഉച്ചക്ക് ശേഷം പെയ്തത് അതിശക്തമായ കനത്ത മഴ. ഒറ്റപ്പെയ്ത്ത് നീണ്ടു നിന്നത് മൂന്നു മണിക്കൂറിലധികം സമയമാണ്.
ഇതോടെ മണിമലയാറ്റിൽ ജലനിരപ്പ് ഉയരുകയും പുല്ലകയാറിൽ ജലനിരപ്പ് അപകടനിലക്കു മുകളിലെത്തുകയും ചെയ്തു. ഇതേത്തുടർന്ന് കേന്ദ്ര ജാലകമ്മീഷൻ മണിമലയാറ്റിൽ പ്രളയസാധ്യത മുന്നിൽക്കണ്ട് ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കുകയും നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. കനത്ത മഴയിൽ മുണ്ടക്കയം കോസ് വേ പാലത്തിനോട് ചേർന്ന് വെള്ളം എത്തിയിരുന്നു. രാത്രിയും മഴ തുടർന്നെങ്കിലും ശക്തി ശമിച്ചതിനാൽ ഇപ്പോൾ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. മുണ്ടക്കയം,കൂട്ടിക്കൽ,ഇളംകാട്, ഏന്തയാർ,പറത്താനം മേഖലകളിൽ കനത്ത മഴയാണ് ഇന്നലെ ലഭിച്ചത്.