അതിരമ്പുഴയെ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുവാൻ പരിശ്രമിക്കും: ഫ്രാൻസീസ് ജോർജ്.


കോട്ടയം: അതിരമ്പുഴയെ യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുവാൻ പരിശ്രമിക്കുമെന്ന് ഫ്രാൻസീസ് ജോർജ് എം പി. കോട്ടയം ജില്ലാ പഞ്ചായത്തും എം. ജി. സർവകലാശാലയും സംയുക്തമായി തയാറാക്കിയ ഡി പി ആർ  സർവകലാശാല വൈസ് ചാൻസലർ ഡോ. സി. ടി. അരവിന്ദകുമാറിൽ നിന്നും സ്വീകരിച്ചു. എം. ജി സർവകലാശാല രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, സിന്ഡിക്കേറ്റ്‌ മെമ്പർ ഡോ.ജോജി അലക്സ്‌, എം. ജി സർവകലാശാല ടൂറിസം വകുപ്പ് മേധാവി പ്രൊഫ. ഡോ. റോബിനെറ്റ് ജേക്കബ്, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ് അമ്പലക്കളം എന്നിവരും സന്നിഹിതരായിരുന്നു.