സംസ്ഥാനത്ത് കനത്ത മഴ തുടരും, വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത.


തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 7 ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

















വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യുനമർദ്ദം (Deep Depression) ഒഡിഷയിലെ പുരിക്ക് സമീപം കരയിൽ പ്രവേശിച്ചു. തുടർന്ന് ഒഡിഷക്കു മുകളിലൂടെ നീങ്ങി അർദ്ധരാത്രിയോടെ തീവ്രന്യുനമർദ്ദമായി (Depression) ശക്തി കുറയാൻ സാധ്യത. തുടർന്നുള്ള  24 മണിക്കൂറിൽ ഛത്തിസ്ഗഡ് മേഖയിലേക്ക് നീങ്ങാൻ സാധ്യത.

 

 കേരള തീരം മുതൽ കർണാടക തീരം വരെയുള്ള  ന്യുനമർദ്ദപാത്തി ദുർബലമായി. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.