രണ്ടാം വിവാഹ വാർഷികത്തിന് പിന്നാലെ പ്രിയതമനെ തനിച്ചാക്കി അന്നു യാത്രയായി, യു കെ യിൽ ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന പാലാ സ്വദേശിനിയായ യുവതി മരിച്ച


കോട്ടയം: യു കെ യിൽ ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന പാലാ സ്വദേശിനിയായ യുവതി മരിച്ചു. നോർത്തേൺ അയർലൻഡിലെ ലിമാവാടിയിൽ താമസിക്കുന്ന പാലാ കിഴതടിയൂർ ചാരം തൊട്ടിൽ മാത്തുകുട്ടിയുടെയും ലിസ മാത്തുകുട്ടിയുടെയും മകൾ അന്നു മാത്യുവാണ് (28) ക്യാൻസർ ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചത്.

 

 രെഞ്ചു തോമസ് ആണ് ഭർത്താവ്. 2023 ലാണ് അന്നു കെയറർ വിസയിൽ യു കെ യിൽ എത്തിയത്. നാട്ടിൽ നേഴ്സായിരുന്നു അന്നു. ഖത്തറിൽ ജോലി ചെയ്തിരുന്ന രെഞ്ചു ജനുവരിയിലാണ് യു കെ യിൽ എത്തിയത്. ഈ മാസം 8 നായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം. 3 മാസം ഗര്ഭിണിയായിരിക്കെയുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അന്നുവിന് ക്യാൻസർ രോഗബാധ കണ്ടെത്തിയത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.