കോട്ടയം: നഗരസഭകളിലെ വാർഡ് പുനർവിഭജിച്ചുള്ള സർക്കാർ വിജ്ഞാപനമിറക്കിയതോടെ കോട്ടയം ജില്ലയിൽ പുതുതായി 4 വാർഡുകൾ കൂടി വർധിപ്പിച്ചു.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ 2011ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് വാര്‍ഡ് പുനര്‍വിഭജനം നടത്തിയത്. 2025 മെയില്‍ ഇത് പൂര്‍ത്തിയാകും. ജില്ലയിൽ ആകെയുള്ള 6 നഗരസഭകളിൽ 4 നഗരസഭകളിൽ മാത്രമാണ് ഓരോ വാർഡ് വീതം വർദ്ധനവുള്ളത്. 2 നഗരസഭകയിൽ വാർഡ് വർധനയില്ല. കോട്ടയം, ഏറ്റുമാനൂർ, വൈക്കം, ഈരാറ്റുപേട്ട നഗരസഭകളിൽ ആണ് ഓരോ വാർഡ് വീതം വർധിക്കുന്നത്. അതേസമയം ചങ്ങനാശ്ശേരി, പാലാ നഗരസഭകളിൽ വാർഡ് വർധനയില്ല. ഇതോടെ കോട്ടയം- 53, ഏറ്റുമാനൂർ- 36, ഈരാറ്റുപേട്ട- 29, വൈക്കം- 27 എന്നിങ്ങനെയായി ആകെ വാർഡുകളുടെ എണ്ണം ഉയരും.