അമേരിക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം സ്വദേശിനിയായ യുവതി മരിച്ചു, വിവാഹിതയായത് 4 മാസം മുൻപ്.


കോട്ടയം: ഹൃദയാഘാതത്തെ തുടര്‍ന്ന് അമേരിക്കയില്‍ കോട്ടയം സ്വദേശിനിയായ യുവതി മരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബു കുട്ടിയുടെ മകള്‍ അനിത വള്ളികുന്നേല്‍ (33)ആണ് മരിച്ചത്.

 

 അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. അമേരിക്കയില്‍ ഡാലസിൽ മൈക്രൊസോഫറ്റ് കമ്പനിയിൽ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. 4 മാസങ്ങൾക്ക് മുൻപാണ് അനിത വിവാഹിതയായത്. ഡാലസില്‍ ഫേസ്ബുക്കില്‍ (മെറ്റ) എന്‍ജിനീയറായ അതുല്‍ ആണ് ഭർത്താവ്. മാതാവ്: എംസി വത്സല (റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മങ്കട മലപ്പുറം). സഹോദരി: ഡോ. അജിത (അസി.സര്‍ജന്‍, ഗവ പിഎച്ച്‌സി, കൂര്‍ക്കേഞ്ചരി, തൃശ്ശൂര്‍). തിങ്കളാഴ്ച മൂന്നിന് പേരൂര്‍ സെയ്ന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകൾ നടത്തി.