ഇന്ത്യൻ ബുക്കോഫ് റെക്കോർഡ്സിൻ്റെ ഹ്യുമാനിറ്റേറിയൻ പുരസ്കാരത്തിന് അർഹനായി എരുമേലി സ്വദേശി.


എരുമേലി: ഇന്ത്യൻ ബുക്കോഫ് റെക്കോർഡ്സിൻ്റെ ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ പുരസ്കാരത്തിന് അർഹനായി എരുമേലി സ്വദേശി.

 

 എരുമേലി സ്വദേശിയായ വലിയവീട്ടിൽ മുജീബ് റഹ്‌മാൻ ആണ് ഇന്ത്യൻ ബുക്കോഫ് റെക്കോർഡ്സിൻ്റെ ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ പുരസ്കാരത്തിന് അർഹനായത്. സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം. വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റ് പ്രസിഡൻ്റും കോട്ടയം ജില്ലാ ഭാരവാഹിയുമാണ് മുജീബ് റഹ്‌മാൻ. ഇതേദിവസം തന്നെയാണ് ഷോറിൻറിയു കരാത്തെയിൽ റെൻഷി പദവിയും അദ്ദേഹത്തെ തേടിയെത്തിയത്. 1BL മാർഷ്യൽ ആർട്സ് അക്കാദമിയുടെ വൈസ് ചെയർമാനാണു മുജീബ് റഹ്‌മാൻ. ഭാര്യ ഷൈമ, റസൽ മുസ്തഫ, നസ്രിൻ ഫാത്തിമ, ഹന്ന ഫാത്തിമ എന്നിവർ മക്കളാണ്.