കോട്ടയം: ഇന്ന് സെപ്റ്റംബർ 21, ലോക അല്‍ഷിമേഷ്‌സ്‌ ദിനം. ഓർമ്മക്കുറവും മറവിയും ഇന്ന് പലരെയും അലട്ടുന്ന ഒരു ജീവിത പ്രശ്‌നമായി മാറിക്കഴിഞ്ഞു. പഞ്ചേന്ദ്രിയങ്ങളിലൂടെ മസ്തിഷ്കത്തിലെത്തി, അവിടെ ശേഖരിക്കുകയും ഉറപ്പിച്ച് നിലനിർത്തുകയും എപ്പോൾ വേണമെങ്കിലും വീണ്ടെടുക്കുകയും ചെയ്യുന്ന വിവരങ്ങളുടെ ഒരു സമാഹാരമാണ് ഓർമ്മ. ഇത് നഷ്ടപ്പെടുകയോ വീണ്ടെടുക്കാൻ സാധിക്കാതെ വരുന്നതോ ആയ അവസ്ഥയാണ് മറവി. ലോകമെമ്പാടും നിരവധി അല്‍ഷിമേഷ്‌സ്‌ പ്രതിരോധ പ്രവർത്തനങ്ങളും മാനസികാരോഗ്യ പരിപാടികളുമാണ് നടത്തി വരുന്നത്. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അല്‍ഷിമേഷ്‌സ്‌ പ്രതിരോധ പ്രവർത്തന സംഘടനകളുടെ കൂട്ടായ്മയായ അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണൽ ആണ് ലോക അൽഷെമേഴ്സ് ദിന പ്രവർത്തനങ്ങൾ മുന്നിൽ നിന്ന് നടത്തുന്നത്. 2021 ൽ തുടക്കം കുറിച്ച 'മേധാക്ഷയത്തെ അറിയൂ, അല്‍ഷിമേഴ്‌സ് രോഗത്തെ അറിയൂ' (Know Dementia, Know Alzheimer's) എന്നതാണ് ഈ വർഷത്തെയും തീം. അല്‍ഷിമേഷ്‌സ്‌ രോഗബാധിതർക്ക് ഏറ്റവും മികച്ച പരിചരണവും പ്രതിരോധ-മാനസികാരോഗ്യ പരിപാടികളും നടത്തുന്ന കോട്ടയത്തെ മികച്ച സ്ഥാപനമാണ് ബെസ്റ്റ് ഡിമെൻഷ്യ കെയർ ഹോം. 



മുഴുവൻ സമയ ഡിമെൻഷ്യ പരിചരണത്തിനായി രജിസ്റ്റർ ചെയ്ത ട്രസ്റ്റാണ് കോട്ടയത്തെ ബെസ്റ്റ് ഡിമെൻഷ്യ കെയർ ഹോം. ഒരു വ്യക്തിയുടെ ഓര്‍മ്മയും ചിലപ്പോൾ സംസാരശേഷിയും വരെ നഷ്‌ടപ്പെടുന്ന രോഗാവസ്ഥയാണ് അല്‍ഷിമേഷ്‌സ്‌. സംസാരിക്കുന്നതിൽ പ്രശ്നമാണ്, വാക്കുകൾ കൂട്ടി പറയാൻ ബുദ്ധിമുട്ടുക,സ്ഥലകാല-ദിശാബോധം നഷ്ടപ്പെടുക, അതുമൂലമുണ്ടാകുന്ന ദേഷ്യം നിസ്സംഗത എന്നിവയെല്ലാം ഇത്തരക്കാർ കടന്നു പോകുന്ന പ്രശനങ്ങളുടെ മേഖലകളാണ്. ഡിമെൻഷ്യ (മേധക്ഷയം)വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അസുഖവും മറവി രോഗമാണ്. 2020 ലെ കണക്ക് പ്രകാരം രാജ്യത്ത് മറവി രോഗം ബാധിച്ചവർ 5.29 മില്യൺ ആണ്. ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും അധികം മറവി രോഗബാധിതരുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. എല്ലാ വർഷവും രോഗബാധിതരുടെ എണ്ണം 10.11 ശതമാനം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ മൂന്നു സെക്കന്റിലും ലോകത്ത് ഒരു പുതിയ മറവി രോഗി ഉണ്ടാകുന്നതായാണ് സൂചന. ഇന്ത്യയിൽ 65 നും 75 വയസ്സ് പ്രായപരിധിക്കുമിടയിൽ 5 മുതൽ 6 ശതമാനം വരെ ആളുകൾക്ക് മറവി രോഗമുണ്ട്.  



അല്‍ഷിമേഷ്‌സ്‌ രോഗബാധിതർക്ക് ഏറ്റവും മികച്ച പരിചരണവും പ്രതിരോധ-മാനസികാരോഗ്യ പരിപാടികളും നടത്തുന്ന കോട്ടയത്തെ മുഴുവൻ സമയ ഡിമെൻഷ്യ സെന്ററായ ബെസ്റ്റ് ഡിമെൻഷ്യ കെയർ ഹോമിൽ പ്രൊഫഷണൽ സമീപനത്തിലൂടെയാണ് പ്രായമായവർക്ക് പരിചരണമുറപ്പാക്കുന്നത്. പ്രായമായവർക്ക് മറവി രോഗം കൂടി ബാധിക്കുമ്പോഴേക്കും ഒറ്റപ്പെടലിലായി എന്ന ചിന്തയാണ് ഇത്തരക്കാർക്കുണ്ടാകുന്നത്. എന്നാൽ കൂടുതൽ ശ്രദ്ധയും ബഹുമാനവും നൽകി അവരുടെ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ചുമാണ് കോട്ടയത്തെ ഈ സെന്ററിന്റെ പ്രവർത്തനം. അൽഷിമേഴ്‌സും മറ്റ് ഡിമെൻഷ്യയും പോലുള്ള ഓർമ്മക്കുറവ് അനുഭവിക്കുന്നവർ ഉൾപ്പെടെ ഡിമെൻഷ്യ ബാധിച്ച ആളുകൾക്ക് മികച്ച പരിചരണവും പ്രതിരോധ-മാനസികാരോഗ്യ പരിപാടികളും നടത്തുന്ന സ്ഥാപനമാണ് ബെസ്റ്റ് ഡിമെൻഷ്യ കെയർ ഹോം എന്ന് ഡയറക്ടർ സെൻജു ജോസഫ് പറഞ്ഞു. 



തങ്ങൾക്കു മുന്പിലെത്തുന്ന ഓരോ രോഗബാധിതരുടെയും ഭൂതകാലത്തെപ്പറ്റിയും ശീലങ്ങളെപ്പറ്റിയും കുടുംബാംഗങ്ങളിൽ നിന്നും മനസ്സിലാക്കിയെടുത്ത ശേഷമാണ് ഓരോ വ്യക്തിക്കും ആവശ്യമായ പരിപാലന രീതികൾ തെരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ ഓരോ വ്യക്തിയുടെയും ശീലങ്ങൾക്കും രീതികൾക്കും അനുസൃതമായിരിക്കും സെന്ററിലെ പ്രവർത്തനങ്ങളും പ്രതിരോധ പരിപാടികളും എന്ന് സെൻജു ജോസഫ് പറഞ്ഞു. അല്‍ഷിമേഷ്‌സ്‌ പ്രതിരോധ ചികിത്സയ്ക്കായി സെന്ററിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് ദിവസേന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് നൽകുന്നത്. ഒപ്പമുള്ളവരെ സുഹൃത്തുക്കളാക്കാനും ഇഷ്ടപ്പെടുന്നതോ പുതുതായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നതായോ കാര്യങ്ങളിൽ പ്രോത്സാഹാഹനം നൽകുകയും തുടങ്ങി നിരവധി രീതികളാണ് ഇവിടെ അവലംബിക്കുന്നത്. 



കരുതലിന്റെയും പിന്തുണയുടെയും കരങ്ങളിൽ ഡിമെൻഷ്യയിൽ പരിശീലനം ലഭിച്ച ജീവനക്കാരും ഒപ്പം നഴ്‌സുമാരുടെയും സേവനം സെന്ററിൽ ലഭ്യമാണ്. സെന്ററിൽ രോഗബാധിതരായി പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നവരെ എല്ലാ ദിവസവും ഡോക്ടർ സന്ദർശിക്കുകയും ആവശ്യമായ പരിചരണം ലഭ്യമാക്കാറുമുണ്ട്. ഓരോ വ്യക്തിയുടെയും വ്യക്തിഗത ജീവിത ശൈലിക്ക് ഇവിടെ മുൻഗണന നൽകാറുണ്ട്. ഇവിടെ എത്തുന്നവർക്ക് നടക്കാനുള്ള സ്ഥലം,സമയം ചിലവഴിക്കാനും കാഴ്ചകൾ കാണാനുമായി പൂന്തോട്ടം, മനസ്സിന് സന്തോഷം പകരുന്ന വളർത്തു പക്ഷികളും മൃഗങ്ങളുമെല്ലാം ഇവിടെയുണ്ട്. ഇതിനോടകം തന്നെ നൂറിലധികം പേർക്ക് ഇവരുടെ സേവനം ലഭിച്ചിട്ടുണ്ട്. ലോക അല്‍ഷിമേഷ്‌സ്‌ ദിനമായ ഇന്ന് അല്‍ഷിമേഷ്‌സ്‌ എന്ന രോഗത്തെ കുറിച്ച് കൂടുതൽ അറിയുക എന്നതാണ് ഈ വർഷത്തെയും പ്രധാന തീം. രോഗനിർണയം, ഡിമെൻഷ്യയുടെ മുന്നറിയിപ്പ് സൂചനകൾ, ആഗോള ഡിമെൻഷ്യ സമൂഹത്തിൽ കോവിഡ് 19 ന്റെ തുടർച്ചയായ സ്വാധീനം തുടങ്ങിയവയാണ് ചർച്ച ചെയ്യപ്പെടുന്നത്. യു കെ യിലും ഇന്ത്യയിലും ഡിമെൻഷ്യയുമായി ബന്ധപ്പെട്ട് 12 വർഷത്തിലേറെ പരിചയമുള്ള ഒരു ഹെൽത്ത് കെയർ പ്രൊഫഷണലാണ് ബെസ്റ്റ് ഡിമെൻഷ്യ കെയർ ഹോം ഡയറക്ടർ സെൻജു ജോസഫ്. യു കെ യിൽ നിന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ മാനേജ്‌മെന്റിൽ ATHE ലെവൽ 6 ഉം ഹെൽത്ത് കെയറിൽ നാഷണൽ വൊക്കേഷണൽ യോഗ്യത ലെവൽ 3 ഉം 4 ഉം പൂർത്തിയാക്കിയ RN ആണ് സെൻജു ജോസഫ്. ഇന്ത്യയിലെ ഡിമെൻഷ്യ പരിചരണ രീതികളിൽ യുകെ കെയർ മാനദണ്ഡങ്ങൾ നടപ്പിലാക്കി ദുർബലരായ ഡിമെൻഷ്യ രോഗികളെ മികച്ച ജീവിത നിലവാരം കൈവരിക്കാൻ സഹായിക്കുന്നതിനായാണ് സെൻജു ബെസ്റ്റ് ഡിമെൻഷ്യ കെയർ ഹോം സ്ഥാപിച്ചത്. സെൻജു ജോസഫിന്റെ ഭാര്യ പ്രിയ സെൻജു ഡിമെൻഷ്യയുമായി ബന്ധപ്പെട്ട് 12 വർഷത്തിലേറെ പരിചയമുള്ള ഒരു ഹെൽത്ത് കെയർ പ്രൊഫഷണലാണ്. 



യു കെ യിലെ ഡിമെൻഷ്യ കെയർ സെന്ററുകളിൽ 10 വർഷത്തെ പരിചയവും ഇന്ത്യയിൽ ഡിമെൻഷ്യ കെയർ മാനേജരായി 2 വർഷത്തിലേറെയും പരിചയമുള്ള വ്യക്തിയാണ് പ്രിയ സെൻജു. 

''ഡിമെൻഷ്യ എന്നാൽ തലച്ചോറിലുണ്ടാകുന്ന ഒരു അവസ്ഥയാണ്. ഇത് രോഗബാധിതനാകുന്ന വ്യക്തിയുടെ ഭാഷാ പ്രയോഗത്തെയും ഓർമ്മ ശക്തിയെയും ബാധിക്കുന്നു. ഇത് അവരുടെ ദൈനംദിന ജീവിതത്തിൽ ചെയ്യേണ്ടുന്നതായ കാര്യങ്ങളെ ബാധിക്കുന്നു. ഭൂതകാല കാര്യങ്ങൾ ഓർമ്മയിൽ നിൽക്കുകയും ഇപ്പോഴത്തെ കാര്യങ്ങൾ മറന്നുപോകുകയുമാണ്. നമ്മുടെ നാട്ടിൽ ഇത് ആളുകൾ തിരിച്ചറിയാതെ ഇരിക്കുകയും പ്രായത്തിന്റെ മറവിയായി ആദ്യ ഘട്ടത്തിൽ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. കാലക്രമേണ വീടുകളിൽ ഇവരെ പരിപാലിക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്നു''- സെൻജു ജോസഫ്-ഡയറക്ടർ ബെസ്റ്റ് ഡിമെൻഷ്യ കെയർ ഹോം. 



ഡിമെൻഷ്യ ഇന്ത്യ അലയൻസ് (DIA) എന്ന രാജ്യാന്തര തലത്തിൽ ഡിമെൻഷ്യ രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ബാംഗ്ലൂർ ആസ്ഥാനമായ സൊസൈറ്റിയുടെ സ്ഥാപക അംഗം കൂടിയാണ് സെൻഞ്ചു. DIA-DemCon എന്ന ഇൻർനാഷ്ണൽ കോൺഫറൻസ് നവംബർ 29-30 തിയതികളിൽ ബാംഗ്ലൂരിൽ സംഘടിപ്പിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:

Senju Joseph

Director 

Best Dementia Care Home 

Near Old Boat Jetty 

Kottayam

8848950058