കോട്ടയം: വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതുള്‍പ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടയം സ്വദേശിനിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി.
ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്ന് ഭാഗത്ത് മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ. പണിക്കറിനെ(36) ആണ് കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്ന് നാടുകടത്തിയത്. ഒന്‍പത് മാസത്തേക്ക് ആണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാടുകടത്തിയിരിക്കുന്നത്. യുവതിക്കെതിരെ തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോടനാട്, എടത്വ, കീഴ്‌വായ്പൂര്‍, കരിങ്കുന്നം, പയ്യന്നൂര്‍ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.