കോട്ടയം: തിരുനക്കര സ്വകാര്യ ബസ്സ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചു മാറ്റിയതിനു പിന്നാലെ ജനങ്ങളെ ദുരിതത്തിലാക്കി നഗരസഭ. മഴക്കാലമായതോടെ ചെളിക്കുളമായി മാറിയിരിക്കുകയാണ് തിരുനക്കര ബസ്സ് സ്റ്റാൻഡ്.
ബസ്സ് സ്റ്റാണ്ടിനുള്ളിലൂടെ കടത്തി വിടാൻ ആരംഭിച്ചപ്പോഴും കാത്തിരിപ്പ് മകേന്ദ്ര നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതോടെ മഴക്കാലമായതിനാൽ യാത്രക്കാർ ദുരിതത്തിലാണ്. ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ കർശന നിർദേശത്തെ തുടർന്നാണ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കാൻ നഗരസഭ നടപടിയെടുത്തത്. എന്നാൽ കാത്തിരിപ് കേന്ദ്രം നിർമ്മാണവും ശുചിമുറി പ്രവർത്തനം ആരംഭിക്കാത്തതും വീണ്ടും കടുത്ത നടപടിയിലേക്കു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കടക്കുകയാണ്.
ചിത്രം: സോഷ്യൽ മീഡിയ.