കോട്ടയം: തുടർച്ചയായുള്ള വെള്ളപ്പൊക്കത്തിൽ വീടിനു ബലക്ഷയം സംഭവിച്ചതിനെ തുടർന്ന് കോട്ടയത്ത് വീട് പൂർണ്ണമായും തകർന്നു. കോട്ടയം കാരാപ്പുഴ തോട്ടത്തില്‍ ചിറയില്‍ രാജേഷ് ടി ആര്‍ന്റെ വീടാണ് തകര്‍ന്ന് വീണത്.
കനത്ത മഴയിൽ രാജേഷിന്റെ വീട്ടിൽ വെള്ളം കയറുന്നത് പതിവായിരുന്നു. മുൻവർഷങ്ങളിൽ തുടർച്ചയായുള്ള വെള്ളപ്പൊക്കത്തിൽ വീട്ടിൽ വെള്ളം കയറിയതോടെ വീടിനു ബലക്ഷയം സംഭവിക്കുകയായിരുന്നു. വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ രൂപപ്പെടുകയും ഒരു ഭാഗം ചെരിയുകയും ചെയ്തിരുന്നു. മേൽക്കൂരയിൽ അസ്വാഭിവകമായ ശബ്ദവും കേട്ടതോടെ രാജേഷ് വീട്ടിലുള്ളവരെ അടുത്ത വീട്ടിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ വീട് തകർന്നു വീഴുകയായിരുന്നു. അപകടം മുന്നിൽക്കണ്ട് വീട്ടുകാരെ സുരക്ഷിതമായി മാറ്റിയതിനാൽ ഒഴിവായത് വലിയൊരു ദുരന്തമാണ്.