കോട്ടയം: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം ജില്ലയിൽ കനത്ത മഴ സാഹചര്യം കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും അതിശക്തമായ കാറ്റിലും ജില്ലയിലുടനീളം വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.