ശ്രീലങ്കയിൽ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയിൽ വെങ്കല മെഡൽ കരസ്ഥമാക്കി കോട്ടയം സ്വദേശി.


കോട്ടയം: ശ്രീലങ്കയിൽ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയിൽ വെങ്കല മെഡൽ കരസ്ഥമാക്കി കോട്ടയം സ്വദേശി.

 

 കോട്ടയം കല്ലറ സ്വദേശി വിനീത് പടന്നമാക്കലാണ് ശ്രീലങ്കയിൽ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയിൽ വെങ്കല മെഡൽ കരസ്ഥമാക്കിയത്. ഹൈദരാബാദിൽ നടന്ന നാഷണൽ മീറ്റിലും ഉഡുപ്പിയിൽ നടന്ന സൗത്ത് ഇന്ത്യൻ മീറ്റിലും മെഡലുകൾ വിനീത് കരസ്ഥമാക്കിയിരുന്നു.

 

 കേരള പ്രൈവറ്റ് ആയുർവേദ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറം കോട്ടയം ജില്ലാ കമ്മറ്റി വൈസ് ചെയർമാനാണു വിനീത്.