കോട്ടയം: കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
രണ്ടു ദിവസമായി മാറി നിന്നിരുന്ന മഴ വ്യാഴാഴ്ച രാത്രി ശക്തിപ്പെടുകയായിരുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കും.