കോട്ടയം താലൂക്കിൽ എട്ടു ദുരിതാശ്വാസ ക്യാമ്പുകൾ.


കോട്ടയം: കനത്ത മഴയിൽ കോട്ടയം ജില്ലയിൽ എട്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നിരവധി വീടുകളിൽ നിന്നും ഇപ്പോഴും വെള്ളം ഇറങ്ങാനുണ്ട്.

 

 കോട്ടയം താലൂക്കിൽ 8 ക്യാമ്പുകളിലായി 30 കുടുംബങ്ങളിൽ നിന്നുള്ള 95 പേരെ പാർപ്പിച്ചിട്ടുണ്ട്. ഇവരിൽ 39 പുരുഷന്മാരും 39 സ്ത്രീകളും 17 കുട്ടികളുമുണ്ട്.

ഫയൽ ചിത്രം.