അതിശക്തമായ കാറ്റിൽ കുമരകത്ത് മേൽക്കൂര തകർന്ന കുടുംബത്തിന്റെ വീട് സന്ദർശിച്ചു മന്ത്രി വി എൻ വാസവൻ, ദുരന്ത നിവാരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി അടിയന്തി


കുമരകം: അതിശക്തമായ കാറ്റിൽ കുമരകത്ത് മേൽക്കൂര തകർന്ന കുടുംബത്തിന്റെ വീട് സന്ദർശിച്ചു സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര പറന്നു പാടത്ത് പതിക്കുകയായിരുന്നു.

 

 വീടിന്റെ നിലവിലെ ദുരവസ്ഥ പരിഗണിച്ച് ദുരന്തനിവാരണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി അടിയന്തിരമായി നാലുലക്ഷം രൂപ ഇവർക്ക്‌ നൽകുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന എല്ലാ വീട്ടുപകരണങ്ങളും വെള്ളം വീണ്‌ നശിക്കുകയുണ്ടായി. സംഭവം വിവരിക്കുമ്പോൾ ദേവയാനിയുടെ കണ്ണുകളിലെ ഭയം വിട്ട് മാറിയിരുന്നില്ല. പിന്നീട്‌ അയൽക്കാരും ബന്ധുക്കളുമെത്തി ഇവരെ ബന്ധുവീട്ടിലേക്ക്‌ മാറ്റി പാർപ്പിക്കുകയായിരുന്നു. ദേവയാനി, മകൻ ഷാജി, മരുമകൾ അഞ്ജു, കൊച്ചുമക്കളായ അദ്വൈത്‌, അർച്ചിത എന്നിവർ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു.