പിതൃദിനത്തിൽ മുണ്ടക്കയം പെരുവന്താനത്ത് മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച് പിതാവിന് ദാരുണാന്ത്യം, അപകടം മരണാനന്തര ചടങ്ങുകളിൽ പ


മുണ്ടക്കയം: പിതൃദിനത്തിൽ മുണ്ടക്കയം പെരുവന്താനത്ത് മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച് പിതാവിന് ദാരുണാന്ത്യം. കറുകച്ചാൽ ഉദംകുഴി വീട്ടിൽ ജോസ് (58)ആണ് മരിച്ചത്. മകൻ ജോയലി(28)നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 ദേശിയ പാതയിൽ മുണ്ടക്കയം പെരുവന്താനം അമലഗിരിയിൽ ഞായറാഴ്ചയാണ് അപകടം ഉണ്ടയത്. കട്ടപ്പനയിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എതിർ ദിശയിൽ നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

 

 ഇടിയുടെ ആഘാതത്തിൽ പിൻ സീറ്റിൽ ഇരുന്ന ജോസ് ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയും റോഡരികിലെ ബാരിക്കേഡിൽ തലയടിച്ചു ഗുരുതരമായി പരിക്കേറ്റു മരണപ്പെടുകയുമായിരുന്നു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.