പാലായിൽ ഡ്യൂട്ടിക്കെത്തിയ എരുമേലി സ്വദേശിയായ കെ എസ് ആർ ടി സി ഡ്രൈവർ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണു മരിച്ചു.


പാലാ: പാലായിൽ ഡ്യൂട്ടിക്കെത്തിയ എരുമേലി സ്വദേശിയായ കെ എസ് ആർ ടി സി ഡ്രൈവർ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണു മരിച്ചു.

 

 എരുമേലി കൊരട്ടി അമ്പലവളവ് സ്വദേശിയായ കരോട്ട്തടിയിൽ പി കെ ബിജു (54) വാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.പാലായിൽ നിന്നും സുൽത്താൻ ബത്തേരിക്കു സർവ്വീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറായിരുന്നു ബിജു.

 

 രാവിലെ സർവീസ് പോകാൻ എത്തിയപ്പോഴാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്നു കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‍കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.