കുവൈത്ത് തീപിടിത്തം: മരിച്ചവരിൽ കോട്ടയം പാമ്പാടി സ്വദേശിയും.

കോട്ടയം: കുവൈത്ത് മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ കോട്ടയം പാമ്പാടി സ്വദേശിയും. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29) ആണ് മരിച്ചത്.

 

 അപകടത്തിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. മരിച്ചവരിൽ 5 മലയാളികളെ തിരിച്ചറിഞ്ഞു. പാമ്പാടി ഇടിമാരിയിൽ സാബു എബ്രഹാമിന്റെയും ഷേർളി സാബുവിന്റെയും മകനാണ് സ്റ്റെഫിൻ. ഫെബിൻ, കെവിൻ എന്നിവർ സഹോദരങ്ങളാണ്.