മുൻ ഭാര്യ മറ്റൊരു യുവാവിനൊപ്പം താമസമാക്കി, ചങ്ങനാശേരിയിൽ ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ കുത്തിവീഴ്ത്തി.


ചങ്ങനാശ്ശേരി: മുൻ ഭാര്യ മറ്റൊരു യുവാവിനൊപ്പം താമസമാക്കിയാതറിഞ്ഞു ചങ്ങനാശേരിയിൽ ഇതരസംസ്ഥാന തൊഴിലാളി ഭാര്യയെ കുത്തിവീഴ്ത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചങ്ങനാശേരി വാഴൂർ റോഡിലെ ഒന്നാം നമ്പർ സ്വകാര്യ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.

 

 യുവതിയുടെ ആദ്യ ഭർത്താവ് അസം ദേമാജി സ്വദേശിയായ മധുജ ബറുവ (25) ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ അസം ദേമാജി സ്വദേശിനി മോസിനി ഗോഗോയിയെ (22) കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. യുവതി ഇയാളെ ഉപേക്ഷിച്ച് ഫാത്തിമാപുരത്ത് മറ്റൊരു ഇതര സംസ്ഥാന യുവാവിനോടൊപ്പമായിരുന്നു താമസം. ഞായറാഴ്ച ചങ്ങനാശ്ശേരിയിൽ എത്തിയ ശേഷം തിരികെ പോകുകയായിരുന്ന യുവതിയെ മധുജ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സ്റ്റാൻഡിനുള്ളിൽ വെച്ച് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് തുടരെ തുടരെ കുത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ മധുജയെ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ ബോട്ടിലെ ജീവനക്കാരനാണ് മധുജ ബറുവ. ആക്രമണത്തിൽ കൈയ്ക്കും പരുക്കേറ്റതിനാൽ മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്.