കാഞ്ഞിരപ്പള്ളിയിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.


കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയും പാറത്തോട്ടിൽ വാടകക്ക് താമസിക്കുന്ന പെരുവന്താനം സ്വദേശി കുളത്തുങ്കൽ ഷാജിയുടെ മകൻ അമൽ ഷാജി  (21) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈൽ മേരി ക്യുൻസ് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. എരുമേലി ഭാഗത്ത് നിന്നെത്തിയ ലോറിയും ഇരുപത്തി ആറാം മൈൽ ഭാഗത്ത് നിന്നെത്തിയ സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ്സിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.