കോട്ടയം: പുതിയ അധ്യയന വർഷത്തെ ജില്ലാതല സ്‌കൂൾ പ്രവേശനോൽസവം ജൂൺ മൂന്നിന് കുമരകം ജി.വി.എച്ച്.എസ്.എസിൽ നടക്കും. രാവിലെ 9.30 ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി മേഖലയിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രോജക്ട് 'വന്ദനം' പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നിർവഹിക്കും