കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത.


കോട്ടയം: സംസ്ഥാനത്ത് കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ ശക്തമായതോ മിതമായതോ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജില്ലയിൽ വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ശക്തമായ മഴ ലഭിച്ചിരുന്നു. ശക്തമായ മഴയ്‌ക്കൊപ്പം എത്തിയ കാറ്റിൽ കൃഷിയിടങ്ങളിലുൾപ്പടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഴ കൂടുതലായി ലഭിച്ചതോടെ കാർഷിക മേഖലയും തളിർപ്പിലാണ്.