കോട്ടയം: യു കെ യിലെ ബേസിംഗ്സ്റ്റോക്ക് കൗണ്‍സിലര്‍ ആയി വമ്പൻ ഭൂരിപഷത്തിൽ വിജയിച്ചു കോട്ടയം വൈക്കം സ്വദേശി. വൈക്കം ചെമ്പ് അയ്യനംപറമ്പിൽ സജീഷ് ടോം ആണ് ലേബർ പാർട്ടി സ്ഥാനാർത്ഥിയായി വീണ്ടും വമ്പൻ ഭൂരിപഷത്തിൽ വിജയിച്ചിരിക്കുന്നത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം നേടികൊണ്ടുള്ള വിജയം ആയിരുന്നു സജീഷിന്റേത്. എണ്‍പത് ശതമാനത്തോളം ബ്രിട്ടീഷ്‌കാര്‍ താമസിക്കുന്ന ഒരു വാര്‍ഡില്‍നിന്നും മഹാഭൂരിപക്ഷം വോട്ടുകളും നേടി വിജയിക്കുക എന്നത് എതിരാളികളെ മാത്രമല്ല ആരെയും അതിശയിപ്പിക്കുന്നതാണ്. ഇത് രണ്ടാം തവണയാണ് സജീഷ് ടോം ബേസിങ്‌സ്‌റ്റോക്ക് ആൻഡ് ഡീൻ ബറോ കൗൺസിലിന്‍റെ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സജീഷ് ടോം ബേസിങ്സ്റ്റോക്ക് എൻഎച്ച്സ് ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ആയി ജോലി ചെയ്യുകയാണ്. ഭാര്യ ആൻസി ഇതേ ആശുപത്രിയിലെ ഐസിയു വിഭാഗം നഴ്സാണ്. മകൾ അലീന.