ബഹ്റൈനിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു.


ചങ്ങനാശ്ശേരി: ബഹ്റൈനിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. ബഹ്‌റൈനിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന കെൽവിന്റെ ഭാര്യ ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെൽവിൻ (34) ആണ് മരിച്ചത്. പനി ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ട് ആൺ മക്കൾ ബഹ്‌റൈനിൽ സ്‌കൂൾ വിദ്യാർത്ഥികളാണ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചു.