സുഹൃത്തുക്കൾക്കൊപ്പം രാത്രിയിൽ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ നീണ്ടൂർ സ്വദേശി തോട്ടിൽ വീണു മരിച്ചു.


കോട്ടയം: സുഹൃത്തുക്കൾക്കൊപ്പം രാത്രിയിൽ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ നീണ്ടൂർ സ്വദേശി തോട്ടിൽ വീണു മരിച്ചു. ഓണംതുരുത്ത്  മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാർ ( 38 )ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെ തോട്ടിൽ വീണു കാണാതാവുകയായിരുന്നു. കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുരളീധരൻ നായരുടെയും രാജമ്മയുടെയും മകൻ ആണ് വിമോദ് കുമാർ.