മണിമലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കിടങ്ങൂർ സ്വദേശിക്ക് ദാരുണാന്ത്യം.


മണിമല: മണിമലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കിടങ്ങൂർ സ്വദേശിക്ക് ദാരുണാന്ത്യം. കിടങ്ങൂർ പാരെവളവിൽ വാടകയ്ക്ക് താമസിക്കുന്ന വാസല്ലൂർ വി.റ്റി രെജു(54) വാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ കരിക്കാട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിന് സമീപം ആണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രെജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹയാത്രികനായ പാലാ സ്വദേശി ബൈജു(54) മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ: കുഞ്ഞുമോൾ രെജു.മക്കൾ: കെസിയ, കെസൻ.മരുമകൻ: സന്തോഷ്