അക്കപ്പെല്ല! ഇന്തൃൻ പോലീസ് ചരിത്രത്തിലാദ്യമായി ഇൻസ്ട്രമെൻസ് ഇല്ലാതെ ശബ്ദങ്ങളുടെ മാത്രം അകമ്പടിയോടുകൂടി സംഗീത വീ‍ഡിയോ തയ്യാറാക്കി കോട്ടയം ജില്ലാ പോലീസ്


കോട്ടയം: ഇന്തൃൻ പോലീസ് ചരിത്രത്തിലാദ്യമായി ഇൻസ്ട്രമെൻസ് ഇല്ലാതെ ശബ്ദങ്ങളുടെ മാത്രം അകമ്പടിയോടുകൂടി സംഗീത വീ‍ഡിയോ തയ്യാറാക്കി കോട്ടയം ജില്ലാ പോലീസ്.

 

 ജില്ലാ പോലീസ് സേനാംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച അക്കപ്പെല്ല സംഗീത വീ‍ഡിയോ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് കോട്ടയം പോലീസ് ക്ലബ്ബില്‍ വച്ച് പ്രകാശനം നിർവ്വഹിച്ചു. കോട്ടയം ജില്ലാപോലീസ് യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ റിലീസ് ചെയ്തത്. കോട്ടയം ജില്ലാ പോലീസിൽ ജോലിചെയ്യുന്ന സംഗീത സംവിധായകനും ഗായകനുമായ എസ്.ഐ.ജോയ് പി.എ ആണ് വരികൾ എഴുതി സംഗീതം ചെയ്തിരിക്കുന്നത്. സംഗീത ഉപകരണങ്ങള്ളുടെ അകമ്പടി ഇല്ലാതെ താളം കൈകൊട്ടിയും സ്വരങ്ങള്‍ ശബ്ദ വീചിയിലൂടെ പാടുകയും ചെയ്യുന്ന രീതിയാണ് അക്കാപ്പെല്ല. ചടങ്ങിൽ അഡീഷണൽ എസ്.പി. വി സുഗതൻ, എസ്.ഐ മാത്യുപോൾ, മറ്റ് അണിയറ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.