കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച്ച എല്ലാവരും പോളിംഗ് സ്റ്റേഷനിൽ എത്തി വോട്ട് രേഖപ്പെടുത്തണമെന്ന് കോട്ടയം ജില്ലാ വരണാധികാരിയും ജില്ലാ കലക്ടറുമായി വി.വിഘ്‌നേശ്വരി പറഞ്ഞു. എല്ലാവരും വോട്ട് പാഴാക്കാതെ വോട്ട് ചെയ്യണമെന്നും ചരിത്രങ്ങൾ സൃഷ്ടിക്കുന്ന കോട്ടയത്തിനു തിളക്കമാർന്ന ഒരു അധ്യായം കൂടി എഴുതി ചേർക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.